ഓർമകളിലൊരു രുചി തികട്ടി വരുന്നു. വായിൽ കപ്പലോടിക്കാൻ വെള്ളം ഉണ്ട്.
പുളിച്ചതിനെയും പാൽപായസമാക്കാൻ വിശപ്പിനല്ലാതെ എന്തിന് സാധിക്കും.
ഹേ പ്രണയമേ അതിനോളമില്ല നീയും നിൻ്റെ വിരഹവും, വഴി മാറീടുക.
സ്മരണയിലല്ലാതെ ഒരു വറ്റ് പോലും ഇല്ലാതവനാക്കി മാറ്റീടുകിൽ എനിക്ക് നീ കേവലമൊരു മറവി മാത്രമാണ്.