കാലങ്ങളോടി മറഞ്ഞിടും. ഞാനും നീയും ഓരോ ഓർമകളായി മാറിടും.
ഒരപേക്ഷ, ഓർമകളുടെ ജരാനരകളിൽ ഓർത്തിടാൻ ഒരു അടയാളമെങ്കിലും ബാക്കി വെക്കുക.
ആരും കാണാതെ സൂക്ഷിച്ച ഒരു തൂവൽ, അല്ലെങ്കിൽ ഒരു മൂളക്കം, അതും അല്ലെങ്കിൽ ഒരു നേർത്ത നിശ്വാസം.
ഹേ ബാംസുരി, ഓർമ്മകളിൽ മങ്ങി തുടങ്ങിയിരിക്കുന്നു വായിച്ചു തഴമ്പിച്ച നിൻ ജപ ശ്രുതികളും, അവളുടെ ഓർമകളും.