കണ്ട കിനാവുകളെല്ലാം കേവലം ഓരോ പേക്കൂത്തുകൾ ആയിരുന്നെന്ന തിരിച്ചറിവുകളിലായിരുന്നു തോരാ മഴയുടെ കഥാന്ത്യം.
ഊതി ആറ്റിയ ഓരോ അരക്കട്ടനിലും അവളുടെ മിഴികളും, മൗനത്തിനു മാത്രം സ്വന്തമായ പുഞ്ചിരിയും അലിഞ്ഞലിഞ്ഞില്ലാതായപ്പോൾ അറിഞ്ഞിരുന്നില്ല എന്നിലെ നിന്റെ കൂടെ എന്നിലെ എന്നെയും ഞാൻ മറന്നിരിക്കുന്നുവെന്ന്.
ശാപമോക്ഷം തേടുന്നവരാരോ അവർക്കു വേണ്ടി കേവലം ഒരു നിമിഷത്തിനപ്പുറം കാത്തിരിപ്പുണ്ടെന്ന വിശ്വാസത്തോടെ മായിക ലോകത്ത് നിന്നും ഒരു ഔപചാരികമാം വിടവാങ്ങൽ മാത്രം ബാക്കി ആക്കി ബലികാക്കയും പറന്നകലുന്നു.