അവളുടെ ഉത്തരമായിരുന്നില്ല, മുൾമുന കണക്കെ നെഞ്ചിനെ കുത്തി നോവിച്ച ഉത്തരമാം ശാപമാവരുതേയെന്ന വാശി ആയിരുന്നു തനിയാവർത്തനം പോൽ അലയടിച്ച ചോദ്യങ്ങളുടെ കാരണവും പൊരുളും.
കാരണമേതുമില്ലാത്ത യാത്രാമൊഴിയുടെ ഉത്തരം തേടി ഒരു ഭ്രാന്തൻ കാത്തിരിപ്പുണ്ടെന്ന് ആർക്കറിയാം.